Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Earthquake

അ​ത്ഭു​ത ര​ക്ഷ​പ്പെ​ട​ൽ: വെ​ന​സ്വേ​ല​യി​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ 106 മ​ണി​ക്കൂ​ർ കു​ടു​ങ്ങി​ക്കി​ട​ന്ന 21-കാ​ര​നെ ര​ക്ഷ​പെ​ടു​ത്തി

ക​രാ​ക്ക​സ്: ഇ​ര​ട്ട ഭൂ​ച​ല​നം നാ​ശം വി​ത​ച്ച വെ​ന​സ്വേ​ല​യി​ലെ ലാ ​ഗ്വാ​രി​യ സം​സ്ഥാ​ന​ത്ത് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ 106 മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി​ക്കി​ട​ന്ന 21-കാ​ര​നെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​തീ​വ സ​ങ്കീ​ർ​ണ്ണ​മാ​യ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് യു​വാ​വി​നെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്ത​തെ​ന്ന് വെ​ന​സ്വേ​ല ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സ് അ​റി​യി​ച്ചു. ദേ​ശീ​യ അ​സം​ബ്ലി മേ​ധാ​വി ജോ​ർ​ജ് റോ​ഡ്രി​ഗ​സ് ദു​ര​ന്ത​ഭൂ​മി​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി.

അ​തി​നി​ടെ, ത​ല​സ്ഥാ​ന​മാ​യ ക​രാ​ക്ക​സി​ന് വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ തു​ട​ർ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി യു.​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1450 ക​ട​ന്നു. ദു​ര​ന്തം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി ചു​മ​രു​ക​ൾ കാ​ണാ​താ​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ കൊ​ണ്ട് നി​റ​യു​ക​യാ​ണെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ക​പ്പെ​ട്ട​വ​രെ ജീ​വ​നോ​ടെ ക​ണ്ടെ​ത്താ​നു​ള്ള പ​ര​മാ​വ​ധി സ​മ​യ​പ​രി​ധി​യാ​യ 96 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ങ്കി​ലും സ​മാ​ന​മാ​യ അ​ത്ഭു​ത ര​ക്ഷ​പ്പെ​ട​ലു​ക​ൾ ഇ​നി​യും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യു​കെ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up